Final Fantasy 15 Update Removes Rails, Lets You Drive

Final Fantasy 15 Update Removes Rails, Lets You Drive

വീട്ടിൽ നിന്നും 90 കി.മീ. അകലെയുള്ള മലക്കപ്പാറയിലേക്കായിരുന്നു 2022 ലെ എന്റെ രണ്ടാമത്തെ യാത്ര. ലക്ഷ്യസ്ഥാനത്തിനേക്കാൾ ഉപരി അവിടേക്കുള്ള യാത്രയും മടക്ക യാത്രയുമാണ് എന്നെ കൂടുതൽ സ്വാധീനിച്ചത്.

അപരിചിതരുടെ കൂടെയുള്ള യാത്ര ഒരു പക്ഷെ വിരസമായിരിക്കും എന്നാണ് ഞാൻ കരുതിയത്. എന്നാൽ എന്റെ ചിന്തകൾക്ക് വിപരീതമായി യാത്ര തുടങ്ങി കുറച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കൂടെയുള്ളവർ മുൻപരിചയം ഉള്ളവരെ പോലെ പെരുമാറാൻ തുടങ്ങിയത് എന്നെ അത്ഭുതപ്പെടുത്തി. ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടിയവർ ഒരുമിച്ച് പാട്ടുപാടുകയും മറ്റുള്ളർ അവരെ പ്രോത്സാഹിപിക്കുന്നതും വല്ലാത്ത ഒരു അനുഭവമായിരുന്നു.
ദുർഘടമായ പാതയിലൂടെ വളരെ ഗൗരമായി ബസ് ഓടിച്ചു കൊണ്ടിരുന്ന അജു ചേട്ടന്റെ ആരാധകൻ ആയി മാറുവാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല. ഒരു Horn പോലും മുഴക്കാതെ ഇത്തരത്തിലുള്ള ഒരു വഴിയിലൂടെ ബസ്സ് കൊണ്ടുപോയത് മറ്റൊരു അത്ഭുതമായിരുന്നു. കാഴ്ചകൾ കാണുവാൻ ബസ്സ് നിർത്തുന്ന ഇടങ്ങളിൽ വച്ച് യാത്രക്കാരോട് വളരെ സൗഹാർദ്ദപരമായി സംസാരിക്കുന്ന അദ്ദേഹം എന്നെ ഒരുപാട് സ്വാധീനിച്ചു.
Driver cum Conducter ആയ ബേബി ചേട്ടനെ കുറിച്ച് എഴുതുവാൻ എന്റെ വാക്കുകൾക്ക് പരിമതി ഉണ്ട്. കാരണം ഇതുപോലൊരു KSRTC കണ്ടക്ടറെ ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്. തനിക്ക് അനുവദിച്ചിട്ടുള്ള സീറ്റിൽ ഇരിക്കാതെ, യാത്ര തുടങ്ങി അവസാനിക്കുന്നത് വരെ യാത്രക്കാരോട് കൂടെ ഒരു Tour guide നെ പോലെ നയിക്കുന്ന അദ്ദേഹത്തോട് വലിയ ബഹുമാനം തോന്നി. എതിർ ദിശയിൽ വരുന്ന മറ്റു വാഹനങ്ങൾക്ക് കടന്നു പോകുവാൻ വഴിയൊരുക്കി കൊടുത്തും ഇടവേളകളിൽ ബസ്സ് നിർത്തി സ്ത്രീകൾ ഉൾപെടെ ഉള്ളവർക്ക് Toilet സൗകര്യം ഒരുക്കിയും സമയ കൃത്യത പാലിച്ചും യാത്ര വളരെ മനോഹരമാക്കിയ അദ്ദേത്തിന്റെ അധ്വാനം വളരെ വിലപ്പെട്ടതാണ്. ബസ്സ് കടന്നുപോകുന്ന സ്ഥലങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ചരിത്ര പശ്ചാത്തലവും ഒരു അധ്യാപകനെപോലെ ബേബി ചേട്ടൻ വിശദീകരിച്ചതും ഈ യാത്രയുടെ നല്ലൊരു ഓർമ്മയാണ്.
തിരുവനന്തപ്പുരo, മലപ്പുറം, ആലപ്പുഴ എന്നീ സ്ഥലങ്ങളിൽ നിന്നും ഈ യാത്രയിൽ കൂടെയുണ്ടായിരുന്ന യാത്രക്കാരെ കണ്ടപ്പോൾ എന്റെ ജില്ലയിൽ തന്നെ ഇങ്ങനെയൊരു യാത്രയും ലക്ഷ്യസ്ഥാനവും കുറെ അഭിമാനം നൽകി. കാടിനുള്ളിലൂടെയുള്ള യാത്ര ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും മലക്കപ്പാറ യാത്ര മികച്ച ഒരു അനുഭവമായിരിക്കും, തീർച്ച. അതു പോലെ എന്റെ അജ്ഞതകളെ തിരിച്ചറിയുവാൻ ഈ യാത്രയും ഒരുപാട് സഹായിച്ചു.
മലക്കപ്പാറ യാത്ര ഏകോപനം ചെയ്യുന്ന KSRTC ചാലക്കുടി ഡിപ്പോക്ക് പ്രത്യേകം നന്ദിയും അഭിനന്ദങ്ങളും…
administrator

Related Articles

Leave a Reply

Your email address will not be published.