തിരുവനന്തപുരത്തെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി

തിരുവനന്തപുരത്തെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി

തിരുവനന്തപുരത്തെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സന്ദർശിക്കുക എന്നത് കുറെ നാളുകളായി ആഗ്രഹിക്കുന്ന ഒരു കാര്യമായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതിനുള്ള ഒരു അവസരം ലഭിച്ചത്.

1829 ൽ സ്ഥാപിതമായ, ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ ലൈബ്രറികളിലൊന്നാണ് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി.ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, സംസ്കൃതം എന്നിങ്ങനെ വിവിധ ഭാഷകളിലായി അഞ്ച് ലക്ഷത്തിലേറെ പുസ്തകങ്ങളുള്ള ഈ ലൈബ്രറി ആദ്യ കാഴ്ച്ചയിൽ തന്നെ എന്നെ അത്ഭുതപ്പെടുത്തി. IAS, IPS തുടങ്ങിയ വലിയ പദവികളിൽ എത്തിയവർ മുതൽ ചെറിയ കുട്ടികൾ വരെയുള്ള, സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ളവർ അറിവ് തേടിയെത്തുന്ന ഈയൊരു ഇടം മികച്ച ഒരു അനുഭൂതിയാണ് വിദ്യാർത്ഥികൾക്കും മറ്റു വായനക്കാർക്കും സമ്മാനിക്കുന്നത്.

സർക്കാർ ഗസറ്റുകൾ Digitize ചെയ്ത് ഗസറ്റ് ഓൺലൈൻ എന്ന സംവിധാനം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ വലിയൊരു പ്രോജക്ടാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും പ്രദേശിക ഭാഷയിൽ ഇതു പോലെ ഒരു സംവിധാനം ഗസറ്റുകൾക്കായി ഒരുക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ബ്രിട്ടീഷ് ലൈബ്രറി ശേഖരം, കേരള ഗസറ്റ് വിഭാഗം, കുട്ടികളുടെ വിഭാഗം, കാഴ്ച്ചയില്ലാത്തവർക്ക് ബ്രെയിലി വിഭാഗം എന്നിങ്ങനെ വ്യത്യസ്തമായ ലൈബ്രറി സേവനങ്ങൾ എന്നെ വളരെയധികം ആകർഷിച്ചു. 18 -ാം നൂറ്റാണ്ട് മുതലുള്ള വളരെ വിലയേറിയതും അപൂർവവുമായ പുസ്തകങ്ങൾ നേരിട്ട് കാണാൻ സാധിച്ചതും നല്ലൊരു അനുഭവമായിരുന്നു.
ഒട്ടേറെ സിനിമകളിൽ ഷൂട്ടിങ്ങ് ലൊക്കേഷനായും സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി മാറിയിട്ടുണ്ട് എന്നതും മറ്റൊരു പ്രത്യേകത കൂടിയാണ്.

author

Related Articles

Leave a Reply

Your email address will not be published.