2019 ആഗസ്റ്റ് 1-2 തിയ്യതികളിൽ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാട് (CUTN) ഒരു ദേശീയ കോൺഫറൻസിൽ പേപ്പർ അവതരണത്തിനായി എത്തിയതായിരുന്നു ഞാനും സുഹൃത്ത് നയീമും. കോൺഫറൻസ് നടക്കുന്നതിന്റെ അന്ന് രാവിലെ എത്തിചേരുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി ഞങ്ങൾ തലേ ദിവസം തന്നെ എത്തി ചേർന്നിരുന്നു. രാത്രി ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ കുറച്ചു നേരം നടക്കാൻ തീരുമാനിച്ചു.
സെക്യൂരിറ്റിയുടെ അനുവാദം വാങ്ങി ഞങ്ങൾ ക്യാപസിനു പുറത്തുള്ള റോഡിലൂടെ നടക്കുകയായിരുന്നു. കുറച്ചു നേരം നടന്ന് കഴിഞ്ഞപ്പോഴാണ് കേരളത്തിൽ നിന്നും വന്നതിന്റെ യാത്ര ക്ഷീണം ഞങ്ങളെ വല്ലാതെ അലട്ടിയത്. സമയം രാത്രി 8 മണി. ജീവിതത്തിൽ ആദ്യമായി എത്തപ്പെട്ട, വിജനമായ ആ സ്ഥലത്ത് വച്ച് ഒരു ചൂട് ചായ ആഗ്രഹിക്കുന്നത് പോലും അതിമോഹമായിരുന്നു. എന്നാലും ഒരു ചെറിയ ചായ കടയെങ്കിലും കാണും എന്ന പ്രതീക്ഷയോടെ ഞങ്ങൾ മുന്നോട്ടു നടന്നു.
പ്രായമുള്ള അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. നിങ്ങൾ ഇരിക്ക് ഞാൻ ചായ എടുത്തിട്ട് വരാം എന്ന് പറഞ്ഞു കൊണ്ട് ആ അമ്മ അകത്തേക്കു പോയി. ഓടിട്ട, ചെറിയൊരു വീടായിരുന്നു അത്.അവർക്ക് ഒരു അസൗകര്യം അയല്ലോ എന്ന് കരുതിയപ്പോൾ ഞങ്ങൾക്ക് വിഷമമായി. മാത്രമല്ല ഇത്തരത്തിൽ ഒരു അനുഭവം ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചതും അല്ല. ചൂട് പാൽ ചായയുമായി അമ്മ വന്നു. വിശേഷങ്ങൾ ചോദിച്ചു. അറിയാവുന്ന തമിഴിൽ ഞങ്ങൾ മറുപടി നൽകി. പിന്നെ ഞങ്ങളെ യാത്രയാക്കി.
ഈ ഒരു അനുഭവത്തിന് മുൻപും ശേഷവും ഒരുപാട് ചായകൾ കുടിച്ചിട്ടുണ്ട്. എന്നാലും ആ അമ്മ തന്ന ചായയുടെ രുചി ഇന്നും മനസ്സിൽ ഉണ്ട്. കാരണം അടുത്ത ദിവസം രാവിലെ ഉപയോഗിക്കാനുള്ള പാൽ എടുത്തായിരിക്കും ഒരു പക്ഷേ അതിഥികളായ, ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടിയ ഞങ്ങൾക്ക് വേണ്ടി അവർ ചായ ഉണ്ടാക്കി തന്നത്. രണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു ചായ കുടിച്ചത് ഞാൻ ഓർക്കുന്നുണ്ടെങ്കിൽ ആ അനുഭവത്തിന്റെ സ്വാധീനം വളരെ വലുതാണ്. ഇത്തരം അനുഭവങ്ങളാണ് യാത്രകളെ മനോഹരമാക്കുന്നത്.