Mamalakandam Forest village KSRTC trip

Mamalakandam Forest village KSRTC trip
ഓഫീസിൽ നിന്നു ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്യുക വളരെ ബുദ്ധിമുട്ട് ഉള്ള കാര്യമാണ്. പിന്നെ പ്ലാനിങ് തുടങ്ങും. ബെസ്റ്റ് ആക്ടർ സിനിമ യിൽ സലീം കുമാർ പറയുന്നത് പോലെ “കരുണൻ കോൺട്രാക്ടർ പോലും ഇതു പോലെ പ്ലാനിങ് പറയില്ല “. ഒരുപാടു ചർച്ചകൾക്ക് ശേഷം ഞങ്ങൾ KSRTC മാമലക്കണ്ടം പോകുവാൻ തീരുമാനമായി.

കോതമംഗലം ഡിപ്പോയിൽ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. കോതമംഗലത്തുനിന്ന് രാവിലെ എട്ടുമണിക്ക്
പുറപ്പെട്ടു തിരിച്ച് രാത്രി എട്ടരയ്ക്ക് എത്തുന്ന രീതിയിൽ ആയിരുന്നു ട്രിപ്പ്.
മാമലക്കണ്ടം ട്രിപ്പ് ക്യാൻസൽ ആയാൽ പ്ലാൻ ബിയായ ആരും ഇതുവരെ പോകാത്ത തൃപ്പൂണിത്തറ ഹിൽ പാലസ് ഞങ്ങളുടെ ലിസ്റ്റിൽ ഉണ്ടായിരുന്നു.( ഓഫീസിൽ നിന്നുള്ള കളിയാക്കൽ പേടിച്ചായിരുന്നു ഇങ്ങനെ ഒരു തീരുമാനം)എറണാകുളം KSRTC ബസ്സ് സ്റ്റാൻഡിൽ നിന്നും രാവിലെ ആറു മണിക്ക് കോതമംഗലത്തേക്ക് യാത്ര തുടങ്ങി.7 .30 ന് ഞങ്ങൾ കോതമംഗലത്ത് എത്തിച്ചേർന്നു. ജംഗിൾ സവാരി എന്നാണ് ഈ ടൂർ പാക്കേജിന്റെ പേര്.ടൂർ കോഡിനേറ്റർ ആയ ജയ്സൺ ചേട്ടനും ഡ്രൈവറായിരുന്ന സിബി ചേട്ടനുമായിരുന്നു ഈ ടൂറിന്റെ ആത്മാവ്.
കാരണം ജയ്സൺ ചേട്ടന്റെ പാട്ടും,ബസ്സ് കടന്നു പോകുന്ന സ്ഥലങ്ങളിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ചരിത്ര പശ്ചാത്തലവും ജയ്സൺ ചേട്ടൻ നല്ല രീതിയിൽ ഞങ്ങൾക്ക് വിശദീകരിച്ചു തന്നു.
ഞങ്ങൾ ഗ്യാങ്ങായി പോയതിന്റെ അനുകൂലത്തിൽ പല വെറൈറ്റി ഡാൻസ് സ്റ്റെപ്പുകളും  വെച്ച് ആ യാത്ര ഞങ്ങളുടെ ആക്കാനുള്ള നല്ല പരിശ്രമം ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.
അങ്ങനെ ബസ്സിൽ ഉണ്ടായിരുന്ന അപരിചിതർ എല്ലാവരും ഞങ്ങളുടെ സുഹൃത്തുക്കളായി മാറിയിരുന്നു .
ഞങ്ങൾ കടന്നു പോയ വഴികൾ;
കോതമംഗലം , പെരുമ്പൻകുത്ത് വെള്ളച്ചാട്ടം, മാമലക്കണ്ടം, ആനക്കുളം (ആന വെള്ളം കുടിക്കാൻ വരുന്ന സ്ഥലം) , എന്നിട്ട് തിരിച്ച് ലക്ഷ്മി എസ്റ്റേറ്റ് എത്തിച്ചേർന്നോടു കൂടി ഞങ്ങളുടെ ടൂർ അവസാനിച്ചു. കല്ലാർ വഴി നേരെ അടിമാലി വഴി കോതമംഗലത്ത് എത്തി.
ഗ്യാങ്സ്റ്റർ ആയി പോയാലും റോക്കി ഭായിയുടെ പോലെ മോൺസ്റ്ററായി പോയാലും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഒരു ടൂർ ആയിരിക്കും ഇത്…
administrator

Related Articles

Leave a Reply

Your email address will not be published.